പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് താലിബാന്‍ ഭീകരര്‍; 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഹുറിയത് ഡെയ്ലി; പോര്‍മുഖം തുറന്ന് ഇരുരാജ്യങ്ങളും

ഭീകരര്‍ക്കെതിരെയെന്ന പേരില്‍ അതിര്‍ത്തിയില്‍ കനത്ത വ്യോമാക്രമണം നടത്തിയ പാകിസ്താനെതിരെ തിരിച്ചടിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ സേന. അതിര്‍ത്തിയില്‍ നിരവധി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 19 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് താലിബാന്‍ അനുകൂല മാധ്യമമായ ഹുറിയത് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വര്‍ഷങ്ങളായി തര്‍ക്കത്തിലുള്ള പാകിസ്താന്‍ അതിര്‍ത്തി മേഖലകളിലാണ് അഫ്ഗാന്‍ സേന വെടിവെപ്പ് നടത്തിയത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യക്കും ഇടയിലുള്ള പ്രദേശത്ത് അതിര്‍ത്തി സേനകള്‍ തമ്മില്‍ രാത്രി കനത്ത ഏറ്റുമുട്ടലുകള്‍ നടന്നതായി ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം,
താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക് വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 46 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. വ്യോമാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പാക് താലിബാന്‍ (ടി.ടി.പി) അടുത്തിടെ നടത്തിയ ആക്രമണത്തില്‍ 16 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരം കൂടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് പാക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ