ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ്പ് മുസ്ലിം കുടിയേറ്റത്തിന്റെ ഫലമെന്ന് വംശീയ പരാമര്‍ശം: ഓസ്‌ട്രേലിയന്‍ സെനറ്ററെ മുട്ട കൊണ്ടെറിഞ്ഞ് പതിനേഴുകാരന്‍; സുരക്ഷാജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലിം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ
ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സെനറ്ററായ ഫ്രേസര്‍ ആനിംഗ് വംശീയ പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളോട് സംസാരിക്കവെ മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന 17 കാരനാണ് വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇയാളുടെ തലയില്‍ മുട്ട എറിഞ്ഞത്. തുടര്‍ന്ന് ആനിംഗ് 17 കാരനെ മുഖത്ത് പലതവണ അടിക്കുന്നതും പിന്നീട് സുരക്ഷാ ജീവനക്കാര്‍ ഈ കൗമാരക്കാരനെ കയ്യേറ്റം ചെയ്യുന്നതും വൈറലായ വീഡിയോയില്‍ കാണാം.

രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റക്കാര്‍ വരുന്നതിന്റെ ഫലമാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ 49 പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ കുറിച്ച് ആനിങ് പ്രതികരിച്ചത്. മെല്‍ബണിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.

Image result for new zealand prime minister

അതേസമയം, രണ്ട് പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പത്  ഇന്ത്യന്‍ വംശജരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയെ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു.

വെടിവെയ്പ്പ് നടത്തിയ വംശീയഭ്രാന്തന്‍ ബ്രെണ്ടന്‍ ടെറന്റിനെ പിടി കൂടിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചു. ഹിജാബ് ധരിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്.

Latest Stories

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും