നേപ്പാളില്‍ ബസ് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു; 18 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് റോഡില്‍ നിന്ന് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 14 പേര്‍ മരിച്ചു. നേപ്പാളിലെ സിന്ധുപാല്‍ചോക്കിലെ അരാണിക്കോ ഹൈവെയില്‍ വെച്ചാണ് അപകടമുണ്ടായത്.ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 പേര്‍ പരിക്കേറ്റിടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ 12 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ ഉടനടി പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ നവരാജ് ന്യൂപാനെ അറിയിച്ചു. അതേസമയം അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്.

റോഡുപണി നടക്കുന്ന ഭാഗത്തിലൂടെ ബസ്് അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.ജില്ലയില്‍ ഒരു മാസത്തിനകം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.നവംബറില്‍ നേപ്പാളിലെ സുങ്കോഷി നദിയിലേക്ക് ഒരു പാസഞ്ചര്‍ ബസ് മറിഞ്ഞ് 17 പേര്‍ മരിച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍