തിരുവനന്തപുരം-ബേക്കല്‍ ദേശീയ ജലപാത കേരളത്തിന്റെ മുഖംമാറ്റും; വിനോദ സഞ്ചാര മേഖല കുതിപ്പിന്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-ബേക്കല്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും ദൂരം ബോട്ടില്‍ യാത്രചെയ്യാന്‍ വിദേശികള്‍ക്കടക്കം താല്‍പ്പര്യമുണ്ടാകും. പാതയിലെ പല സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറും.

ജലപാതയുടെ ഭാഗമായി കൃത്രിമ കനാലുകള്‍ നിര്‍മിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സ്ഥലമേറ്റെടുക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമായ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്.

ദേശീയ ജലപാതയുടെ നിലവില്‍ നടക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ 85 കിലോമീറ്ററില്‍ വിവിധ കനാലുകള്‍ വികസിപ്പിക്കുകയും പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യും.

2025ല്‍ ഇത് ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാഹിവളപട്ടണം, നീലേശ്വരംബേക്കല്‍ എന്നിവിടങ്ങളില്‍ പുതിയ കനാലുകള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി രണ്ടാംഘട്ടത്തില്‍ ഏറ്റെടുക്കും. മൂന്നാംഘട്ടത്തില്‍ കോഴിക്കോട് കനാല്‍ സിറ്റി പ്രോജക്ട് ഉള്‍പ്പെടെ 61 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മാണവും ഫീഡര്‍ കനാലുകളുടെ വികസനവും പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ