'ഇരട്ട ചങ്കൻ വിയർത്ത കാഴ്ച, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം'; കെ കെ രമ

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ട ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി സ്ഥാനം വേണോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനം എടുക്കുമെന്നും കെ കെ രമ പറഞ്ഞു.

രക്തസാക്ഷി ഗ്രാമങ്ങൾ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. പാർട്ടിയോടുള്ള വിരുദ്ധ വികാരമാണത്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ ശബ്ദം അടിച്ചമർത്താൻ എൽഡിഎഫ് ശ്രമിച്ചു. യുഡിഎഫ് അങ്ങനെ ചെയ്യില്ല. പ്രതിപക്ഷ വിമർശനങ്ങൾ യുഡിഎഫ് കേൾക്കും.

പിണറായിക്ക് പ്രതിപക്ഷ നേതാവ് ആവുകയല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ? പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി എംഎൽഎ സ്ഥാനം രാജിവെക്കണം. പിണറായി ആറ് റൗണ്ടിൽ പിറകോട്ട് പോയത് പരാജയം ആണ്. ധർമ്മടം പോലുള്ള മണ്ഡലത്തിൽ പിണറായി വിയർക്കുന്ന കാഴ്ച കണ്ടു. കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ട് പോയ ഇരട്ട ചങ്കൻ വിയർക്കുകയാണ് ചെയ്തതെന്നും രാജിവെക്കുന്നതാണ് നല്ലതെന്നും കെകെ രമ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മമത ബാനർജി; ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവച്ച് അമേരിക്ക

'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

'വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്'; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

നിബന്ധനകളില്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി

'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല