സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. പലപ്പോഴും ട്രോളുകളിൽ നിറയാറുള്ള മാധവ് സുരേഷ് അതിനോടെല്ലാം ആരോഗ്യപരമായി പ്രതികരണവും നടത്താറുണ്ട്. മാധവിന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ അങ്കം അട്ടഹാസത്തിന്റെ പ്രെമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശ പഠന കാലത്ത് താൻ ക്ലിനിക്കൽ ഡിപ്രഷനിലായിരുന്നുവെന്നാണ് മാധവ് തുറന്നുപറഞ്ഞിരിക്കുന്നത്.
അക്കാലത്ത് തനിക്ക് പണം തന്ന തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അച്ഛൻ തന്നെ ആയിരുന്നെന്നും ബെഡിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. അന്ന് നല്ല ജീവിത സാഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കാളും കൂടെയുണ്ടായിരുന്നെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു. താൻ ഒരുപാട് ട്രാവലിങ് നടത്തിയിട്ടില്ല എന്നും മാധവ് സുരേഷ് പറഞ്ഞു.
മെന്റൽ ഹെൽത്ത് എന്നത് റിയലായ ഒന്നാണ്. നല്ല ജീവിത സാഹചര്യവുമുള്ളയാളും ഡിപ്രഷനിലേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല. അതുപോലെ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ. ക്ലിനിക്കലി വിഷാദരോഗം എന്നിൽ കണ്ടെത്തിയിരുന്നു. കാര്യം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല എന്നും മാധവ് സുരേഷ് പറയുന്നു.
മാധവിന്റെ വാക്കുകൾ
ഒരു പരിധിയിൽ കൂടുതൽ സെൽഫ് റെസ്പെക്ട് കളഞ്ഞ് നിൽക്കുകയും നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്താൽ നമ്മുടെ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും. ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും കളിയാക്കാൻ തോന്നും. പക്ഷെ സത്യം പറയട്ടെ മാനസികാരോഗ്യം എന്നത് സത്യമാണ്. നാല് വർഷം ഞാൻ അവിടെ പഠിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് അച്ഛൻ തന്നെയാണ്. അല്ലാതെ അച്ഛൻ പണം തരാതെ ഇരുന്നിട്ടില്ല. പക്ഷെ എന്തുകൊണ്ടോ പുറത്തിറങ്ങി പോകാനോ സ്ഥലങ്ങൾ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല. ബെഡ്ഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. റോബോട്ടിക്ക് ലൈഫ് പോലെയാകും ആ സമയത്ത് ജീവിതം. അന്ന് നല്ല ജീവിത സാഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കളുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. എന്റെ പ്രശ്നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും എനിക്ക് അറിയാം. പക്ഷെ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് ഏറ്റവു വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു.