'ചോള രാജവംശകാലത്ത് യോദ്ധാക്കൾ അഡിഡാസ് ഷൂസ് ആണോ ധരിച്ചിരുന്നത് ? സിനിമയുടെ മുഴുവൻ ബജറ്റും ഫോട്ടോഷോപ്പിലാണ് ചെലവഴിച്ചതെന്ന് തോന്നുന്നു'; ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണപ്പ, വൃഷഭ എന്നീ ചിത്രങ്ങളിൽ നിന്നുള്ള നടന്റെ ലുക്ക് പുറത്തു വിട്ടിരുന്നു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇവ. എന്നാൽ ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് കണ്ടതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

ഒരു ഭാഗത്ത് ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. ‘എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യുന്നത്?’ എന്നാണ് മിക്ക ആളുകളും ചോദിക്കുന്നത്. ‘ഇമ്മാതിരി ബാലെ വേഷമൊന്നും വേണ്ട ലാലേട്ടാ… നിങ്ങൾ ഇപ്പോഴത്തെ പോലെ ട്രാക്കിൽ അങ്ങ് പോയാൽ മതി’, ഇതും കണ്ണപ്പയും ഇറങ്ങാതിരിക്കട്ടെ’ എന്നുമൊക്കെയുള്ള കമന്റുകളും വന്നിട്ടുണ്ട്.

‘ചോള ഭരണ കാലത്ത് യോദ്ധാക്കൾ അഡിഡാസിന്റെ ഷൂസ് ആണോ ധരിച്ചിരുന്നത്, നല്ല ​ഗ്രിപ്പുണ്ടല്ലോ… നീ കണ്ണപ്പ അല്ലെടാ പൊന്നപ്പയാ’ എന്നാണ് കണ്ണപ്പയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചിരിക്കുന്നത്.

വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ – ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുക. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വൃഷഭ. ഒക്ടോബർ 16ന് തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി ചിത്രം തിയറ്ററുകളിൽ എത്തും. അതേസമയം, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

Latest Stories

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം