സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് പ്രാങ്ക് കോൾ; പിന്നാലെ വിമർശനം, വിവാദമായതോടെ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി

ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലി ഒരു സ്ത്രീക്ക് പ്രാങ്ക് കോൾ ചെയ്തത്. ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്.

ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്‌ത പ്രാങ്ക് കോൾ ആണ് വലിയ വിവാദമായത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമർശിച്ച് രംഗത്തെത്തിയത്. പുറത്ത് വന്ന വീഡിയോയിൽ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ആർ ജെ നിരഞ്ജന ചോദിക്കുന്നത്. താൻ ഉടൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഫിയൻസിക്ക് ഒരു സർപ്രൈസ് കൊടുക്കാനാണെന്നാണ് ആർ ജെ നിരഞ്ജന പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. പലരും ട്രോൾ ആക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഞ്ജലി ക്ഷമാപണം നടത്തിയത്. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി ഉറപ്പ് നൽകി.

അഞ്ജലിയുടെ വാക്കുകൾ

‘ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വൽസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്‌ത്‌ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങൾ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാൽ ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിൾ ഫോം വഴി രജിസ്‌റ്റർ ചെയ്‌തവരിൽ നിന്നും മാത്രമാണ് പ്രാങ്ക് കോൾ വിളിക്കേണ്ട ആളുകളെ സെലക്‌ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്‌തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകൾ എൻറെ ഭാഗത്ത് നിന്ന് ഇനി മേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയാണ് ‘

View this post on Instagram

A post shared by Rj Anjali (@rjanjali__)

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി