പഞ്ചാബ്: ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും

പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച
പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ചരൺജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ ക്രമസമാധാന നില മോശമാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.

‘ആം ആദ്മി അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയുടെ ആയാലും സാധാരണക്കാരുടെ ആയാലും സുരക്ഷ ഉറപ്പാക്കും’. നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സിഖ് സമുദായത്തിൽ നിന്നായിരിക്കുമെന്ന് കഴിഞ്ഞ വർഷം പാർട്ടി ദേശീയ കൺവീനർ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി കോൺഗ്രസും ബാദൽ കുടുംബവും ചേർന്ന് പഞ്ചാബ് കൊള്ളയടിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി വിമർശിച്ചു. ഈ കൂട്ടുകെട്ടിന് അവസാനമാകുമെന്നും സമൃദ്ധിയുടെ കാലം വരുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നും വോട്ടെണ്ണൽ മാർച്ച് 10 നും നടക്കും.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍