'എം.എല്‍.എ സ്ഥാനം രാജിവെയ്ക്കില്ല'; പാര്‍ട്ടിയുടെ തീരുമാനമെന്ന് എം.വി ഗോവിന്ദന്‍

എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംഎല്‍എ സ്ഥാനം രാജി വെക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎല്‍എ പദവിയില്‍ തുടര്‍ന്നുകൊണ്ടായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം എല്ലാ മേഖലയിലും മുന്നേറുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വികസനം വരുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. കെ റെയില്‍ ഉള്‍പ്പടെ എല്ലാം അത്യാവശ്യ കാര്യമാണ്.

വിഴിഞ്ഞം പ്രശ്നത്തില്‍ പരിഹാരം കാണാനുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും സിപിഐഎം സെക്രട്ടറി പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളിലൊക്കെയും ആര്‍എസ്എസിനെ പോലുള്ള സംഘടനകള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വിമര്‍ശിച്ചു.

വലിയ അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഭരണത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കുക എന്നത് പ്രധാനമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സിബിഐ അന്വേഷണം തനിക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണം; ഹര്‍ജി തന്നെയും മകളെയും ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി

വൈദ്യുതി മോഷണം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്ന വാദം വസ്തുതാ വിരുദ്ധം; വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി

ഭണഘടനയുടെ ഓരോ പേജിലും ഏകാധിപത്യത്തിന്റെ മഷി പുരട്ടി; സംവരണവും തുല്യതയും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'പുതിയ കാലത്ത് ജനാധിപത്യം എന്നത് വെറുമൊരു ഓമനപ്പേര് മാത്രം, വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തം'; ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിച്ച് പറയുമോ: പാര്‍ഥിപന്‍

കാലവര്‍ഷം വീണ്ടും കനക്കും; നാളെ യെല്ലോ അലര്‍ട്ട് മധ്യ- തെക്കന്‍ കേരളത്തില്‍; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കപ്പലിലുണ്ടായിരുന്നത് സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍, തീപിടുത്തത്തിന് പിന്നാലെ ഡെക്കില്‍ പൊട്ടിത്തെറി; 20 കണ്ടെയ്‌നറുകള്‍ കടലില്‍, തീ അണയ്ക്കാന്‍ ഐസിജിഎസ് രാജദൂതും സചേതും തീവ്രശ്രമത്തില്‍