വീഡിയോയ്ക്ക് വേണ്ടി 300 കിലോമീറ്റര്‍ വേഗത്തിൽ സൂപ്പര്‍ ബൈക്ക് ഓടിക്കാൻ ശ്രമിച്ചു ; ഡിവൈഡറിൽ ഇടിച്ചുകയറി യൂട്യൂബർക്ക് ദാരുണാന്ത്യം

ബൈക്ക് റൈഡിംഗ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാന് ദാരുണാന്ത്യം. 300 കിലോമീറ്റർ വേഗത്തിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ചാനലിൽ പങ്കുവെയ്ക്കാനായി ബൈക്ക് റൈഡിംഗിന്റെ വീഡിയോ എടുക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയായിരുന്നു മരണം.

ഡൽഹിയിലേക്കുള്ള യാത്രാമധ്യേ യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് അഗസ്ത്യയുടെ ബൈക്ക് മറിയുകയും ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഡെറാഡൂണ്‍ സ്വദേശിയാണ് 25 കാരനായ അഗസ്ത്യ. യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരൻ യുവാവിനുള്ളത്. ബൈക്ക് യാത്രകളും സാഹസിക യാത്രകളും അഗസ്ത്യ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അഗസ്ത്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

Latest Stories

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ