സിഖ് ചരിത്രം വ്യാജമായി നിര്‍മിച്ചു; സിഖ് സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും; നിയമനടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം; വീഡിയോ യുട്യൂബില്‍ നിന്നും പിന്‍വലിച്ച് ധ്രുവ് റാഠി

സിഖ് ചരിത്രം വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ഒന്നടങ്കം രംഗത്തെത്തി സിഖ് സംഘടനകള്‍. പ്രതിഷേധവും ഭീഷണിയും ഉയര്‍ന്നതോടെ വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തു. ധ്രുവ് റാഠി ചെയ്ത എ.ഐ-ജനറേറ്റഡ് വീഡിയോ ‘ദി സിഖ് വാരിയര്‍ – ദി സ്റ്റോറി ഓഫ് ബന്ദ സിങ് ബഹാദൂര്‍’ ആണ് വിവാദമായത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോക്കെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് ആദ്യം രംഗത്തെത്തിയത്. 24 മിനിറ്റും 37 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിഖ് ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വീഡിയോയില്‍ ചരിത്രപരമായ കൃത്യതയില്ലായ്മകളും തെറ്റായ വിവരണങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് എസ്ജിപിസി ആരോപിക്കുന്നത്. യൂട്യൂബര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിഖ് ഗുരുക്കന്മാരുടെയും, രക്തസാക്ഷി യോദ്ധാക്കളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആനിമേറ്റഡ് ചിത്രീകരണങ്ങള്‍ സൃഷ്ടിക്കാന്‍ ധ്രുവ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയിരുന്നു. ഈ ചിത്രീകരണങ്ങളും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സിഖ് സമൂഹത്തിന് അവരുടെ ചരിത്രം മനസ്സിലാക്കാനോ പഠിക്കാനോ ധ്രുവ് റാഠിയില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്ന് എസ്ജിപിസി ജനറല്‍ സെക്രട്ടറി ഗുര്‍ചരണ്‍ സിങ് ഗ്രേവാള്‍ പറഞ്ഞു. വിവാദത്തിന് ശേഷം വീഡിയോ പിന്‍വലിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടുന്നതിനായി സമൂഹമാധ്യമത്തില്‍ ധ്രുവ് അഭിപ്രായ സര്‍വേയും സൃഷ്ടിച്ചിരുന്നു. വീഡിയോയുടെ ഉള്ളടക്കം സിഖ് തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഖ് സംഘടനകള്‍ ഒന്നടങ്കം വ്യക്തമാക്കിയതോടെയാണ് അദേഹം വീഡിയേ പിന്‍വലിച്ചത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്