20 രൂപയുണ്ടോ? മൂന്ന് മാസത്തേക്ക് നിങ്ങളുടെ ടെലികോം സേവനങ്ങള്‍ തടസപ്പെടില്ല; കമ്പനികള്‍ക്ക് എട്ടിന്റെ പണിയുമായി ട്രായ്

ടെലികോം സേവന ദാതാക്കളുടെ ചൂഷണത്തിന് അറുതിവരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കമ്പനികള്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന.

പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെയും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നതാണ് നിലവിലെ താരിഫ് നിരക്കുകള്‍. ഇതുകൂടാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഡാറ്റ ഉള്‍പ്പെടുന്ന താരിഫുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ.

ഇതിലൂടെ ടെലികോം കമ്പനികള്‍ പ്രതിവര്‍ഷം നേടിയിരുന്നത് വലിയ ലാഭമാണ്. വൈഫൈ കണക്ഷനുകളും ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ടെലികോം കമ്പനികളുടെ ചൂഷണം നേരിടേണ്ടി വരുന്നു. അല്ലാത്തപക്ഷം ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് സിം കാര്‍ഡുകളുടെ കണക്ഷന്‍ റദ്ദാക്കിയാണ് ചൂഷണത്തിന് കളമൊരുക്കിയിരുന്നത്.

ട്രായ് മുന്നോട്ടുവച്ച നിബന്ധന ഈ ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉതകുന്നതാണ്. ഇനി മുതല്‍ പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിര്‍ത്താന്‍ 20 രൂപ ചെലവഴിച്ചാല്‍ മതി. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം.

നിലവില്‍ എല്ലാ മാസവും ആക്ടീവായി നിലനിര്‍ത്താന്‍ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്നത്. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ സിം ഡീ ആക്റ്റിവേറ്റാകും.

അതേസമയം സിം കാര്‍ഡില്‍ 20 രൂപയോ അതില്‍ കൂടുതലോ രൂപ ഉണ്ടെങ്കില്‍ 30 ദിവസത്തേക്ക് കൂടി ആക്ടീവാകും. 20 രൂപയില്‍ താഴെയാണെങ്കില്‍ സിം ഡീ ആക്ടിവേറ്റാകും. എന്നാല്‍ സിം പ്രവര്‍ത്തനരഹിതമായി 15 ദിവസത്തിനുള്ളില്‍ 20 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ സിം കാര്‍ഡ് വീണ്ടും ആക്ടീവാകും എന്നതാണ് പുതിയ വ്യവസ്ഥ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ