നായയെ മുറിയിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു, ആളുകൾ കണ്ടതോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞു, യുവാവ് അറസ്റ്റിൽ

നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നായയെ പീഡിപ്പിക്കുകമാത്രമല്ല കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് എറിയുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.മഥുര സ്വദേശിയായ 28 വയസ്സുകാരന്‍ സോൻവീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോൻവീര്‍ ഗ്രേറ്റര്‍ നോയിഡയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സോൻവീർ. ബുധനാഴ്ച രാത്രി ഇയാൾ തെരുവിൽ നിന്നും നായയെ പിടികൂടി രണ്ടാം നിലയിലുള്ള തന്റെ മുറിയിലേക്ക് കൊണ്ടുപോയിരുന്നു.അവിടെ നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു.

എന്നാൽ ഇത് ശ്രദ്ധിച്ച അയൽവാസികളായ ദമ്പതികൾ ഇത് കാണുകയും ബഹളം വച്ച് ആളെക്കൂട്ടുകയും ചെയ്തു.ഇതോടെ സോൻവീർ നായയെ മൂന്നാം നിലയിലെത്തിച്ച് അവിടെ നിന്ന് താഴേക്കെറിഞ്ഞു.നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോൾ ചികിത്സയിലാണ്. നായയുടെ കഴുത്തില്‍ കോളറുണ്ടായിരുന്നു.എന്നാൽ ഉടമസ്ഥനാരെന്ന് വ്യക്തമല്ല.

സംഭവ സമയത്ത് സോൻവീർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.വിഷയം ശ്രദ്ധയിൽപ്പെട്ട ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാൾ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു- “ഇത്തരക്കാർ എല്ലാ പരിധികളും ലംഘിക്കുന്നു. വെറുപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് സ്വയം മനുഷ്യരെന്ന് അവകാശപ്പെടാന്‍ എന്ത് അവകാശം?” എന്നായിരുന്നു സ്വാതി മാലിവാൾ എക്സിൽ കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ