225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം

അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ 225 മദ്രസകളും 30 മസ്ജിദുകളും ഇടിച്ചുനിരത്തി യോഗി ആദിത്യനാഥ്. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം മഹാരാജ്ഗഞ്ച്, സിദ്ധാര്‍ഥ് നഗര്‍, ബല്‍റാംപുര്‍, ഷ്രവസ്തി, ബഹ്റെയ്ച്, ലഖിംപുര്‍ ഖേരി, പില്‍ഭിത് എന്നിവിടങ്ങളിലാണ് മതസ്ഥാപനങ്ങള്‍ തകര്‍ത്തത്. 225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ച് നിലംപരിശാക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍,സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മതകേന്ദ്രങ്ങളാണ് തകര്‍ത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസം യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി താക്കീത് ചെയ്തിരുന്നു. പ്രയാഗ്‌രാജില്‍ വീടുകള്‍ ഇടിച്ചുനിരത്തിയത് മനസാക്ഷിയെ പിടിച്ചുലച്ചെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് ഒരു വീടിന് 10 ലക്ഷം രൂപവീതം ആറുപേര്‍ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ബുള്‍ഡോസര്‍രാജില്‍ ആദ്യമായാണ് സുപ്രീംകോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ പ്രയാഗ്രാജ് വികസന അതോറിറ്റി നഷ്ടപരിഹാരം നല്‍കണം.

‘പാര്‍പ്പിടത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21ന്റെ അവിഭാജ്യഘടകമാണ്. ജീവിക്കാനുള്ള അവകാശമാണ് ലംഘിച്ചത്. ഭാവിയില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നത് ഓര്‍ക്കാന്‍ നഷ്ടപരിഹാരം ഈടാക്കലാണ് എറ്റവും അനുയോജ്യം. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ഞങ്ങള്‍ നിയമവിരുദ്ധമായി രേഖപ്പെടുത്തും. നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള ഇടിച്ചുനിരത്തല്‍ മനുഷ്യത്വവിരുദ്ധമാണ്. നിയമവാഴ്ചയെന്നൊന്നുണ്ട്. അനധികൃത നിര്‍മാണമാണെങ്കില്‍ പൊളിക്കുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. ബാധിക്കപ്പെടുന്നവര്‍ക്ക് നേരിട്ടോ, രജിസ്‌ട്രേഡ് പോസ്റ്റോ ആയി നല്‍കുന്നതിന് പകരം ചുമരില്‍ പതിച്ച് പോകുന്നത് അവസാനിപ്പിക്കണം. ചട്ടപ്രകാരം നോട്ടീസ് നല്‍കാന്‍ ആത്മാര്‍ഥമായി ഒരിക്കല്‍പ്പോലും ശ്രമിച്ചില്ല. പരാതി അറിയിക്കാനുള്ള സമയം പോലും നല്‍കിയില്ല. നോട്ടീസ് നല്‍കി 24 മണിക്കൂറിനകമാണ് വീടുകള്‍ പൊളിച്ചത്’. കോടതി ചൂണ്ടിക്കാട്ടി.

അനധികൃത കൈയേറ്റമെന്നാരോപിച്ച് 2021ലാണ് പ്രയാഗ്രാജ് വികസന അതോറിറ്റി പൊളിച്ചത്. സര്‍ക്കാര്‍ നടപടി ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫ. അലി അഹമ്മദ്, രണ്ട് വിധവകള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടല്‍. അന്തിമ വിധിക്ക് വിധേയമായി വീടുകള്‍ സ്വന്തം ചെലവില്‍ പുനര്‍ നിര്‍മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് മാര്‍ച്ച് 24ന് അനുമതി നല്‍കിയിരുന്നു. ഇതിനുള്ള സാമ്പത്തിക ഭദ്രതയില്ലന്ന് ചൂണ്ടിക്കാട്ടിയതോടെ നഷ്ടപരിഹാരം നല്‍കാന്‍ ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള നടപടിയാരംഭിക്കാനും ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ