'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി, മുസ്ലിംങ്ങൾ, കിരാതമായ നിയമങ്ങൾ’ തുടങ്ങിയ വാക്കുകളാണ് നീക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി.

സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകൾ നീക്കം ചെയ്യുകയും, ഭരണത്തിന്റെ ‘പാപ്പരത്തം’ എന്ന പ്രയോഗത്തിന് പകരം പരാജയം എന്നാക്കി മാറ്റേണ്ടി വരികയും ചെയ്തു. ജി ദേവരാജന്റെ പ്രസംഗത്തിൽ നിന്ന് ‘മുസ്ലിംങ്ങൾ’ എന്ന വാക്കാന് ഒഴിവാക്കിയത്. ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിൽ വെച്ചായിരുന്നു യെച്ചൂരിയുടെ ടെലിവിഷൻ പ്രഭാഷണം. കൊൽക്കത്തയിൽ നിന്നാണ് ദേവരാജന്റെ അഭിമുഖം ചിത്രീകരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് പരമാർശങ്ങൾ നീക്കിയത് വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ മാസത്തിൽ പുരത്തിറത്തിയ ഉത്തരവ് പ്രകാരം ദേശീയ പാർട്ടികളുടെയും സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾക്ക് ദൂരദർശനിലും ആകാശവാണിയിലും സംസാരിക്കാൻ അവസരം നൽകണം. ആറ് ദേശീയ പാർട്ടികളും 59 സംസ്ഥാന പാർട്ടികളുമാണ് ഇതിന് അർഹരെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പ്രസംഗത്തിൽ നിന്നാണ് പരാമർശങ്ങൾ നീക്കിയത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി അധികൃതർ വിശദീകരണം നൽകി. മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ പോലും ഇത്തരത്തിൽ തിരുത്തിയിട്ടുള്ള അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

മറ്റ് രാജ്യങ്ങൾക്കെതിരായ വിമർശനം, മതവിഭാഗങ്ങൾക്കെതിരായ ആക്രമണം, കലാപാഹ്വാനം, കോടിയലക്ഷ്യമാവുന്ന പരാമർശങ്ങൾ, രാഷ്ട്രപതിക്കും കോടികൾക്കുമെതിരായ വിമ‍ശനം, ഏതെങ്കിലും വ്യക്തികളെ പേരെടുത്ത് പറയുന്ന വിമർശനം, രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായ പരാമർശങ്ങൾ, അപകീർത്തികരമായ പരാമ‍ർശങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കാനാവില്ലെന്നാണ് മാർഗനിർദേശങ്ങളെന്ന് അധികൃതർ വിശദീകരിക്കുന്നു.

Latest Stories

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് കൊടുക്കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍

CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ