''ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ, ആർക്കെ​ങ്കിലും എനിക്ക്​ അവബോധം നൽകാനാവുമോ?''- പരിഹാസവുമായി യശ്വന്ത്​ സിൻഹ​

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബി.ജെ.പി  കേന്ദ്ര മുന്‍ മന്ത്രി യശ്വന്ത്​ സിൻഹ. ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗിളിൽ ഞാൻ തിരഞ്ഞിട്ട്​ കണ്ടത്​ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്ന്​ “മൊത്തം രാഷ്​ട്രമീമാംസയിലും” നേടിയ ബിരുദം മാത്രമാണന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏ​റ്റെടുത്ത് കഴിഞ്ഞു.

“”ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗിളിൽ ഞാൻ തിരഞ്ഞിട്ട്​ കണ്ടത്​ ഡൽഹി യൂനിവേഴ്​സിറ്റിയിൽനിന്ന്​ “മൊത്തം രാഷ്​ട്രമീമാംസയിലും” നേടിയ ബിരുദം മാത്രമാണ്​. വിഷയത്തിൽ ആർക്കെ​ങ്കിലും എനിക്ക്​ അവബോധം നൽകാനാവുമോ”” -യശ്വന്ത്​ സിൻഹ ട്വീറ്റ് ചെയ്തു.

മൊത്തം രാഷ്​ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന്​ തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്​മാണ്ഡ രാഷ്​ട്ര മീമാംസയിലാണെന്നു തിരുത്തുന്നുണ്ട്​. കശ്​മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ​ പോയത്​ സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽ നിന്ന്​ മൈക്​ വാങ്ങിയതി​ൻെറ ചിത്രമുണ്ടെന്നും പറയുന്നു.

ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്ന്​ നേടിയെന്ന്​ പറയുന്ന ബിരുദവുമായി ബന്ധപ്പെട്ട്​ തുടരുന്ന വിവാദങ്ങളും തുടർച്ചയായി ചിലർ എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രിക്ക്​ മാത്രമായി ഉണ്ടാക്കിയ ബിരുദമാണിതെന്നും ചിലർ പ്രതികരിക്കുന്നു.

കേന്ദ്ര മുന്‍ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹയെ ട്വിറ്ററിൽ രണ്ടു ലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്​. കേന്ദ്ര സർക്കാരിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തുള്ള സിൻഹ ജസ്​റ്റീസ്​ ഗൊഗോയ്​ക്കു നൽകിയതിന്​ സമാനമായി ജസ്​റ്റ്​സ്​ എം.ആർ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ്​ നൽകി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്