ബിജെപിയെ ഞെട്ടിച്ച് യശ്വന്ത് സിന്‍ഹ; പുതിയ സംഘനയ്ക്ക് രൂപം നല്‍കി

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രാഷ്ട്ര മഞ്ച് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുമായി വിയോജിപ്പുള്ള നേതാക്കള്‍ക്കായാണ് സംഘടന.

ഒരു ബിജെപി അംഗമായിരിക്കെ തന്നെ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് സിന്‍ഹ. രാഷ്ട്രീയ മഞ്ച് ഒരു സംഘടനയ്ക്കും എതിരല്ലെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമാണെന്നും സിന്‍ഹ പറഞ്ഞു. ദില്ലിയില്‍ വെച്ച് നടന്ന സംഘടന രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹ, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത്, കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി എന്നിവര്‍ രാഷ്ട്രീയ മഞ്ചിനെ അനുകൂലിച്ച് രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജൂഡീഷ്യറി, പാര്‍ലമന്റ് തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെറ്റായി രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പാസ്‌പോര്‍ട്ട് , വിദേശ നിക്ഷേപം തുടങ്ങിയ തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വിയോജിപ്പുള്ളവരാണ് രാഷ്ട്രീയമഞ്ചിനെ അനുകൂലിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍