കുടിയേറ്റ തൊഴിലാളികൾക്കായ് പ്രതിഷേധം; മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ അറസ്റ്റില്‍ 

മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരെ ലോക്ക്ഡൗണിനിടെ പ്രതിഷേധിച്ചത്തിനു ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടിയേറ്റ തൊഴിലാളികളെ വീടുകളിൽ എത്തിക്കാൻ സഹായിക്കുന്നതിന് സായുധസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഘട്ടിൽ ധർണയിൽ ഇരിക്കുകയായിരുന്നു അവർ.

അറസ്റ്റിലായ ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹ സോഷ്യൽ മീഡിയ വഴി ജനങ്ങളെ വിവരം അറിയിച്ചു.

ഇവരെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രവും സംസ്ഥാന അധികാരികളും കുടിയേറ്റ തൊഴിലാളികളെ റോഡുകളിൽ നടക്കാൻ നിർബന്ധിതരാക്കിയെന്നും ചിലർ ഇതേ തുടർന്ന് മരിച്ചുവെന്നും നരേന്ദ്രമോദി സർക്കാരിനെ നിശിതമായി വിമർശിക്കാറുള്ള യശ്വന്ത് സിൻഹ പറഞ്ഞു.

ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ധർണ്ണ തുടരുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.

പ്രതിഷേധത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആം ആദ്മി പാർട്ടിയുടെ തിമാർപൂർ എം‌എൽ‌എ ദിപിൽ പാണ്ഡെ, ആം ആദ്മി പാർട്ടി എം‌പി സഞ്ജയ് സിംഗ് എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്