വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

തമിഴക വെട്രി കഴകം (ടിവികെ) യുടെ അധ്യക്ഷൻ നടൻ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയ്‌യുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഈ സുരക്ഷാ ക്രമീകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സായുധ ഗാർഡുകളുടെയും ഒരു സംഘം വിജയ്ക്ക് സംരക്ഷണം നൽകുമെന്ന് ഉറപ്പാക്കുന്നു. അതിനിടെ വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നുവെന്നും തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സംഭാഷണവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം വിജയ് തന്റെ പാർട്ടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ശ്രമങ്ങൾക്ക് സമാനമായി സംസ്ഥാനവ്യാപകമായി ഒരു റോഡ് ഷോ നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. കൃത്യമായ തീയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം യാത്ര നടക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ