പ്രായം പത്ത് വയസ്സ്; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ പട്ടം സ്വന്തമാക്കി ഇന്ത്യൻ ബാലൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരൻ. മാതാപിതാക്കൾക്കൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ പത്ത് വയസ്സുകാരൻ റെയൻഷ് സുരാനി​യാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് സ്വന്തമാക്കിയത്.

2021 ലാണ് റെയൻഷിന് റെക്കോർഡ് ലഭിച്ചത്. അഞ്ച് വയസു മുതൽ തന്നെ റെയൻഷ് യോഗയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് അമ്മ ആഷ്ന സുരാനി പറയുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ കൂടി ലഭിച്ചതോടെ റെയൻഷ് യോഗയിൽ കൂടുതൽ ശ്രദ്ധിച്ചെന്നും വളരെ വേഗം സ്വായത്തമാക്കിയെന്നും അമ്മ പറഞ്ഞു.

തുടർന്ന് യോഗ ക്ലാസുകൾ ആരംഭിച്ച  റെയൻഷിൻ്റെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ചെയ്യുക എന്നതാണ്. തന്നിൽ നിന്ന് യോഗ പഠിക്കുന്ന പല സുഹൃത്തുക്കളും യോ​ഗ ആസ്വദിക്കുന്നുണ്ടെന്ന് കുട്ടി ഇൻസ്ട്രക്ടർ പറയുന്നു.

പ്രായഭേദമന്യേ നിരവധിയാളുകൾ റെയൻഷിന്റെ സ്റ്റുഡൻസ് ലിസ്റ്റിലുണ്ട്. ചില ആളുകൾ കുറച്ചു നാൾ യോഗ ചെയ്തിട്ട് മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കും. പക്ഷേ അവർ ഈ പ്രായത്തിലും യോഗയെപ്പറ്റി അറിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും റെയൻഷ് പറയുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത