'സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്'; 6 മാസത്തിനിടെ 9 സ്ത്രീകളെ കൊലപ്പെടുത്തിയത് സീരിയല്‍ കില്ലര്‍; ഇരകളെല്ലാം 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍

ഉത്തര്‍പ്രദേശില്‍ ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണെന്ന നിഗമനത്തില്‍ പൊലീസ്. യുപിയിലെ ബറേലിയിലാണ് ആറ് മാസത്തിനിടെ ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് നഗരത്തില്‍ കൊലപാതക പരമ്പര ആരംഭിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കുറ്റവാളിയുടെ ഇരകള്‍. ശ്വാസം മുട്ടിച്ചാണ് എല്ലാ സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് പതിവ് രീതി.

അതേ സമയം മൃതദേഹങ്ങളില്‍ മോഷണ ശ്രമത്തിന്റെയോ ലൈംഗികാതിക്രമങ്ങളുടെയോ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. ബറേലി നഗരത്തിലെ ഷാഹി, ഫത്തേഹ്ഗഞ്ച്, ഷീഷ്ഗഢ് എന്നീ പ്രദേശങ്ങളിലാണ് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിയെ പിടികൂടാനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ