പതിനേഴാം ലോക്‌സഭയില്‍ ചരിത്രമെഴുതി പെണ്‍കരുത്ത്; വനിതാപ്രാതിനിധ്യം 14 ശതമാനം, പിന്നിലായി കേരളം

വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് പതിനേഴാം ലോക്സഭ. 78 വനിതാ അംഗങ്ങളാണ് ഇത്തവണ ലോക്‌സഭയിലുള്ളത്. സഭാചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീ അംഗസംഖ്യയാണിത്.  മുമ്പ് 11 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യമെങ്കില്‍ ഇത്തവണ അത് 14 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ ലോക്സഭയില്‍ 5 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യം.

1952ല്‍ 24 സ്ത്രീകളാണ് സഭയിലുണ്ടായിരുന്നത്. അവിടെ നിന്നും 14 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ വളര്‍ച്ചയായി കാണാമെങ്കിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ പാര്‍ലിമെന്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്ഥിതി ഏറെ ദയനീയമാണ്.

ഇത്തവണ ഏറ്റവും കൂടുതല്‍ സ്ത്രീ പ്രതിനിധികളെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവരുടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പേരും സ്ത്രീകളായിരുന്നു. 17 സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ 9 പേര്‍ വിജയിച്ചു.

സ്ത്രീ-പുരുഷ സൂചികകളില്‍ രാജ്യത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ഥിതി പക്ഷെ ദയനീയമാണ്. 20 ല്‍ 19 സീറ്റുകളും യുഡിഎഫ് നേടിയെങ്കിലും ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള രമ്യ ഹരിദാസ് മാത്രമാണ് വിജയിച്ച ഏക വനിതാസ്ഥാനാര്‍ത്ഥി. വിവിധ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളുടെ എണ്ണവും ഏറെ കുറവാണ്.

ഒഡീഷ

പ്രമീള ബിസോയി, (അസ്‌ക) മഞ്ജുലത മണ്‍ഡല്‍- ഭാദ്രക്, രാജശ്രീ മാലിക്- ജഗത് സിങ്പുര്‍ശര്‍മിഷ്ത സേതി- ജാജ്പുര്‍ചന്ദ്രാണി മുര്‍മു- ക്യോഞ്ഝ്ഹാര്‍

പശ്ചിമബംഗാള്‍

കാകോളി ഘോഷ്ദാസ്തിദാര്‍- ബരസാത്, അപരുപ പോഡാര്‍- അരംബാഗ്, നുസ്രത്ത് ജഹാന്‍ റുഹി- ബാസിര്‍ഹട്ട്, ശതാബ്ദി റോയ്- ബിര്‍ഭും, മിമി ച, പ്രതിമ മോണ്ടല്‍- ജോയ്‌നഗര്‍, മാല റോയ്- കോല്‍ക്കത്ത, മാ സാജ്ദ അഹമ്മദ് – ഉലുബീരിയ

യു പി

സ്മൃതി ഇറാനി- അമേത്തി, റിത ബഹുഗുണ ജോഷി- അലഹാബാദ്, സംഘമിത്ര മൗര്യ- ബദോണ്‍ , രേഖ വര്‍മ- ദോരാഹ്ര, സംഗീത ആസാദ്- ലാല്‍ഗഞ്ജ്, ഹേമമാലിനി- മഥുര, കേശരി ദേവി പട്ടേല്‍- ഫുല്‍പുര്‍, മേനക ഗാന്ധി- സുല്‍ത്താന്‍പുര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി- ഫത്തേഹ്പുര്‍

ആന്ധ്ര പ്രദേശ്

ഗോഡ്ഡെതിമാധവി- അരുകു, ചിന്ത അനുരാധ- അമാലപുരം, ബി വി സത്യവതി – അനകാപള്ളി, വങ്കഗീത വിശ്വനാഥ്- കാകിനട

കര്‍ണാടക

ശോഭ കരണ്‍ദാല്‍ജെ- ഉഡുപ്പി ചിക്കമംഗളൂരു, സുമലത- മാണ്ഡ്യ

ഝാര്‍ഖണ്ഡ്

അന്നപുര്‍ണദേവി- കോദാര്‍മ, ഗീത കോറ- സിങ്ബം

പഞ്ചാബ്

ഹര്‍സിമ്രാട്ട് കോര്‍ ബാദല്‍- ബാത്തിന്ദ, പ്രണീത് കൗര്‍- പാട്യാല

തമിഴ്‌നാട്

ജോതിമണി- കരൂര്‍, സുമതി- ചെന്നൈ സൗത്ത്, കനിമൊഴിഡ തൂത്തുക്കുട

രാജസ്ഥാന്‍

രന്‍ജീതകോലി- ഭരത്പുര്‍, ജാസ്‌കൗര്‍ മീന- ദോസ, ദിയ കുമാരി- രാജാസ്മണ്ട്

ഛത്തിസ്ഗഡ്

ജ്യോത്സന ചരണ്‍ദാസ് മഹന്ദ്- കോര്‍ബ, ഗോമതി സായ്- റായ്ഗഡ്, രേണുക സിങ് സാരുത- സാര്‍ജുഗ

ബിഹാര്‍

മിഷ ഭാരതി- പാടലിപുത്ര, രമദേവി- ഷിയോഹാര്‍, കവിത സിങ്- സിവാന്‍, വീണ ദേവി- വൈശാലി

മധ്യപ്രദേശ്

സന്ധ്യ റായ്- ഭിന്ദ്, സാധ്വി പ്രഗ്യസിങ് ഠാക്കൂര്‍- ഭോപ്പാല്‍, ഹിമാദ്രി സിങ്- ഷാഹ്‌ദോള്‍, റിതി പതക്- സിദ്ധി

കേരളം

രമ്യ ഹരിദാസ്- ആലത്തൂര്‍

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്