യൂട്യൂബ് വീഡിയോ നോക്കി യുവതിയുടെ പ്രസവം; കുഞ്ഞ് മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടയില്‍ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ലോകനാഥനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ റാണിപ്പേട്ടില്‍ ഡിസംബര്‍ 18ന് ആയിരുന്നു സംഭവം. ഭാര്യ ഗോമതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാതെ ലോകനാഥന്‍ യൂട്യൂബ് നോക്കി വീട്ടില്‍ തന്നെ പ്രസവമെടുക്കുകയായിരുന്നു. തന്റെ സഹോദരിയായ ഗീതയുടെ സഹായത്തോടെയായിരുന്നു ലോകനാഥന്‍റെ ശ്രമം. എന്നാല്‍ മരിച്ച നിലയിലാണ് കുഞ്ഞ് പുറത്ത് വന്നത്. ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായി വീണ ഗോമതിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവത്തെ കുറിച്ച് എല്ലാവരും അറിഞ്ഞത്.

ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ പരാതി നല്‍കി. യുവതിയെ ആശുപത്രിയിലെത്തിക്കാതെ വീട്ടില്‍ തന്നെ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനാണ് പരാതി. ഒരു വര്‍ഷം മുമ്പായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും വിവാഹം. ആരോഗ്യസ്ഥിതി മോശമായ ഗോമതിയെ ആദ്യം പുന്നയ് പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ