'കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം'; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 4 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. കോടതിയുടെ വിലക്ക് മറികടന്ന് കർപ്പൂരം ഉൽപന്നങ്ങൾ വിറ്റതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മംഗളം ഓർഗാനിക്‌സ് ലിമിറ്റഡ് നൽകിയ ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്.

പതഞ്ജലി, തങ്ങളുടെ കർപ്പൂര ഉൽപന്നങ്ങളുടെ ട്രേഡ് മാർക്കുകൾ കോപ്പിയടിച്ചതായി ആരോപിച്ച് മംഗളം ഓർഗാനിക്‌സ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കർപ്പൂര ഉത്പ്പന്നങ്ങളുടെ വില്പന നിർത്താൻ പതഞ്ജലിയോട് കോടതി നിർദേശിച്ചിരുന്നു. പതഞ്ജലി കർപ്പൂരം ഉൽപന്നങ്ങൾ വിൽക്കുന്നത് തുടരുന്നതിനാൽ ഇടക്കാല ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് മംഗളം ഓർഗാനിക്‌സ് വീണ്ടും ഹർജി നൽകുകയായിരുന്നു.

രണ്ടാഴ്ചയ്ക്കകം നാല് കോടി രൂപ കെട്ടിവെക്കാനാണ് പതഞ്ജലിയോട് ജസ്റ്റിസ് ചഗ്ല നിർദേശിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ ഈ മാസം ആദ്യം കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചതിന് പുറമേയാണിത്. കോടതി ഉത്തരവ് മനപ്പൂർവ്വവും ആസൂത്രിതവുമായി തന്നെയാണ് ലംഘിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് ആർ ഐ ചഗ്ല അടങ്ങുന്ന സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ