ഇന്ത്യ സഖ്യത്തെ ഇനി നയിക്കുക മമത ബാനര്‍ജിയോ? നേതൃത്വം മമതയ്ക്ക് നല്‍കണമെന്ന് ലാലു പ്രസാദ് യാദവ്

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ കാര്യമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. മമത ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ലാലു പ്രസാദിന്റെ പ്രതികരണം.

അവസരം ലഭിച്ചാല്‍ ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നായിരുന്നു മമതയുടെ പ്രഖ്യാപനം. എന്നാല്‍ സഖ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണ് എന്ന മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ബംഗാളിന് പുറത്ത് മമത പരാജയപ്പെട്ട നേതാവാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോറിന്റെ പ്രസ്താവന.

അതേസമയം കോണ്‍ഗ്രസ് അഹന്ത വെടിയണമെന്ന് ടി എം സി നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്ന് മമതയ്ക്ക് അറിയാം എന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ആരെങ്കിലും സഖ്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്തുണക്കുമെന്നും ശിവസേന ഉദ്യോ വിഭാഗം നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

സമാജവാദി പാര്‍ട്ടി, ശിവസേന ഉദ്ധവ്, എന്‍സിപി, ആര്‍ജെഡി എന്നീ നാല് ഇന്ത്യ സഖ്യ കക്ഷികള്‍ക്ക് പുറമേ സഖ്യത്തിന് പുറത്തുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും മമതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ