ബിജെപിയുമായി ഇനി കൂട്ടില്ല; ലോകസഭ തിരഞ്ഞെടുപ്പിനായി പുതുസഖ്യം; അണ്ണാമലൈയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; തല്ലിപ്പിരിയലില്‍ വ്യക്തത വരുത്തി അണ്ണാ ഡിഎംകെ

ബിജെപിയുമായുള്ള സഖ്യം ഇനിയില്ലെന്നും ലോകസഭ തിരഞ്ഞെടുപ്പിനായി പ്രത്യേക സഖ്യം രൂപീകരിക്കുമെന്നും അണ്ണാ ഡിഎംകെ. തമിഴ്‌നാട്ടിലെ ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വ്യക്താവ് കെ.പി മുനുസ്വാമി പറഞ്ഞു.

ബിജെപിയെ പോലൊരു വലിയ പാര്‍ട്ടിയോട് അതിന്റെ പ്രസിഡന്റിന്റെ മാറ്റാന്‍ അണ്ണാ ഡിഎംകെ ആവശ്യപ്പെടുമോ എന്ന് ചോദിക്കുന്നതും പോലും ബാലിശമാണെന്നും മുനുസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ വിട്ടുപോക്ക് താല്‍ക്കാലികം മാത്രമാകുമെന്നു ബിജെപി കരുതുന്നത്. പ്രതിപക്ഷ ഇന്ത്യ മുന്നണി യാഥാര്‍ഥ്യമായപ്പോഴാണ് എന്‍ഡിഎയെ ഉണര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയത്. ബെംഗളൂരുവില്‍ ഇന്ത്യ മുന്നണി യോഗം ചേര്‍ന്നപ്പോള്‍ ന്യൂഡല്‍ഹിയില്‍ 38 കക്ഷികളെ വിളിച്ചു കൂട്ടി ബിജെപി എന്‍ഡിഎ സജീവമാക്കി.

അണ്ണാ ഡിഎംകെ മുന്നണി വിട്ടതോടെ ആ ശ്രമങ്ങള്‍ക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ജനതാദളുമായി (എസ്) കൈ കോര്‍ത്ത് പ്രതീക്ഷകള്‍ നിലനിര്‍ത്തിയതിന്റെ അടുത്ത ദിവസം തന്നെയാണ് വലിയ സഖ്യകക്ഷികളിലൊന്നു പോയത്. ഇനി മഹാരാഷ്ട്രയിലെ ശിവസേന ഷിന്‍ഡെ വിഭാഗവും അജിത് പവാറിന്റെ എന്‍സിപി ഘടകവുമാണു ബിജെപിക്കു പുറമേ സ്വന്തം നിലയ്ക്ക് സീറ്റു നേടാന്‍ കെല്‍പുള്ള കക്ഷികളായി അവശേഷിക്കുന്നത്.

Latest Stories

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

IPL 2024: 8 മത്സരങ്ങള്‍, 7 ടീമുകള്‍, ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍; വഴിമുടക്കികളാവാന്‍ മുംബൈയും പഞ്ചാബും

IPL 2024: ഞാൻ ടീം അംഗങ്ങളോട് അത് ചോദിക്കാൻ പോകുകയാണ്, തോൽവിക്ക് പിന്നാലെ സഞ്ജു പറയുന്നത് ഇങ്ങനെ

മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

രാജ്യസഭ സീറ്റ് ലക്ഷ്യംവച്ച് മാണി കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ പോര് മുറുകുന്നു