'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അഞ്ച് പേരെ മനഃപൂര്‍വ്വം വാഹനമിടിച്ച് പരിക്കേല്‍പിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ബിജെപി എംഎല്‍എയുടെ മകന്റെ റോഡിലെ ഗുണ്ടായിസം. പിച്ചോരില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകന്‍ ദിനേഷ് ലോധിയാണ് അഞ്ച് പേരെ തന്റെ ഥാര്‍ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിച്ചത്.

റോഡില്‍ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ഞാന്‍ സൈറണ്‍ മുഴക്കിയപ്പോള്‍ എന്താണ് മാറാത്തതെന്ന് നിസ്സാരമായി ചോദിക്കുകയും ചെയ്തു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാല്‍നടയായി പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും രാവിലെ 7:30 ഓടെയാണ് ദിനേഷ് ലോധിയുടെ വാഹനം ഇടിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയില്‍ ദിനേഷ് ലോധി പരിക്കേറ്റവരോട് തര്‍ക്കിച്ച് നില്‍ക്കുന്നത് കാണാം.

ഹോണടിച്ചിട്ടും മാറാത്തതിനാലാണ് ഇടിച്ചു തെറിപ്പിച്ചതെന്ന മട്ടില്‍ ‘ഞാന്‍ സൈറണ്‍ മുഴക്കിയപ്പോള്‍ എന്താണ് മാറാത്തത്?’ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. സംഭവം പകര്‍ത്തിയവരെയും ദിനേഷ് ലോധി ഭീഷണിപ്പെടുത്തി.ദൃക്‌സാക്ഷികളും പരിക്കേറ്റവരും പറയുന്നതനുസരിച്ച്, വാഹനത്തിന്റെ മുന്നിലും പിന്നിലും പ്രീതം ലോധി എന്നും എംഎല്‍എ എന്നും എഴുതിയിരുന്നു. സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുല്‍ പരിഹാര്‍, സീതാ വര്‍മ്മ, പൂജ സോണി എന്നിവര്‍ക്കാണ് ബിജെപി എംഎല്‍എയുടെ മകന്റെ റോഡ് അതിക്രമത്തില്‍ പരിക്കേറ്റത. തലയ്ക്കും കൈകാലുകള്‍ക്കും തോളെല്ലിനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ജോലിക്കായി പോവുകയായിരുന്നവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. രണ്ട് സ്ത്രീകളാകട്ടെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് അതിവേഗത്തിലെത്തിയ വാഹനം അവരെ പിന്നില്‍ നിന്ന് ഇടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കരേര പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോണും സൈറണും മുഴക്കിയിട്ടും ഇരകള്‍ വഴിമാറാതിരുന്നതിന് അവരെ കുറ്റപ്പെടുത്തിയ എംഎല്‍എയുടെ മകന്‍ അധികാരത്തിന്റെയും പദവിയുടെയും ദുരുപയോഗവും അഹന്തയും കാണിച്ചത് ആളുകള്‍ക്കിടയില്‍ രോഷം ആളിക്കത്തിച്ചു.

.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്