'ആരാണ് ഹൈദര്‍'; ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും; ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് ജി കിഷന്‍ റെഡ്ഡി

ബിജെപി തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷന്‍ റെഡ്ഡി. ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നാണ് ബിജെപി അധ്യക്ഷന്റെ പ്രഖ്യാപനം.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദര്‍ എന്നാണ് തന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദര്‍ വന്നത്. നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോയെന്ന് ചോദിച്ച കിഷന്‍ റെഡ്ഡി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദറിനെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യ നഗര്‍ എന്നാക്കി മാറ്റുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

ബോംബെയുടെയും മദ്രാസിന്റെയും കല്‍ക്കട്ടയുടെയുമെല്ലാം പേരുകള്‍ മാറ്റിയില്ലേ. മദ്രാസിന്റെ പേര് ചെന്നൈ എന്ന് മാറ്റിയത് ബിജെപി അല്ല. ഡിഎംകെ ആണ് പേര് മാറ്റിയത്. മദ്രാസ് ചെന്നൈയും ബോംബെ മുംബൈയും കല്‍ക്കട്ട കൊല്‍ക്കത്തയും രാജ്പഥ് കര്‍ത്തവ്യപഥും ആയി മാറുമ്പോള്‍ ഹൈദരാബാദ് ഭാഗ്യനഗറായി മാറുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം. ബിജെപി അധികാരത്തിലെത്തിയാല്‍ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ളതെല്ലാം നീക്കം ചെയ്യുമെന്നും റെഡ്ഡി അറിയിച്ചു.

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗറാക്കി മാറ്റണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് യോഗി ഇക്കാര്യം അറിയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ