ഇ.വി.എമ്മില്‍ എവിടെ കുത്തിയാലും 'താമര വിരിയും'; മഹാരാഷ്ട്രയില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രിമം, ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് അട്ടിമറിയെന്ന് പ്രതിപക്ഷം

മഹാരാഷ്ട്രയിലെ കോറെഗാവ് മണ്ഡലത്തില്‍ വോട്ടിംഗ് മെഷിനില്‍ കൃത്രി മം കണ്ടെത്തി. സത്താര പോളിങ് സ്റ്റേഷനിലുള്ള ഇലക്ടോണിക് വോട്ടിംഗ് മെഷിനില്‍ (ഇ.വി.എം) ഏത് ചിഹ്നം അമര്‍ത്തിയാലും വോട്ട് ലഭിച്ചത് ബി.ജെ.പിക്ക്. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരി വെച്ചിട്ടുണ്ടെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് നവ്ലെവാഡി ഗ്രാമത്തിലെ വോട്ടന്മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചത്തു വരുന്നത്. തുടര്‍ന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ബി.ജെ.പിക്കാണ് വോട്ട് ലഭിച്ചിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്ത് ഓഫീസര്‍ക്കു പരാതി നല്‍കി.

പൊലീസ് ഇടപെട്ട് ഉദ്യോഗസ്ഥര്‍ ഇ.വി.എം പരിശോധിച്ചപ്പോള്‍ ആരോപണം ശരിയെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് അട്ടിമറി നടന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍