ഹിന്ദുക്കളല്ലാത്തവരെ ക്ഷേത്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന; വഖഫ് ബില്ല് കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനെന്ന് അഖിലേഷ് യാദവ്

കേന്ദ്ര സര്‍ക്കാര്‍ ക്ഷേത്ര കമ്മിറ്റിയില്‍ ഹിന്ദുക്കളല്ലാത്തവരെ ഉള്‍പ്പെടുത്തുമോയെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി അരവിന്ദ് സാവന്ത്. കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരെ സംസാരിക്കുകയായിരുന്നു അരവിന്ദ് സാവന്ത്. വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രം ക്ഷേത്ര കമ്മിറ്റികളില്‍ ഹിന്ദുക്കളല്ലാത്തവരെ അനുവദിക്കുമോ എന്നായിരുന്നു അരവിന്ദ് സാവന്തിന്റെ ചോദ്യം.

കേന്ദ്രത്തിന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനാണ് പുതിയ ബില്ല് കൊണ്ടുവന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. കുംഭമേളയിലെ മരണസംഖ്യ മറച്ചുവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമൂഹത്തിന്റെ നട്ടെല്ലാണെന്നും അവ കൈക്കലാക്കാനാണ് നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍, സര്‍ക്കാര്‍ വഖഫ് ബോര്‍ഡുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വഖഫ് ബോര്‍ഡുകള്‍ക്കുള്ളില്‍ വിവിധ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണങ്ങള്‍ ഭരണകക്ഷിയുടെ ദുഷ്ടലക്ഷ്യത്തെ സൂചിപ്പിക്കുന്നുവെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

വഖഫ് ബില്‍ സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമെന്നായിരുന്നു എസ്പി എംപി രാം ഗോപാല്‍ യാദവിന്റെ പരാമര്‍ശം. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ കൈവിടില്ല. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി ഈ ബില്ലിനെ എതിര്‍ക്കുന്നുവെന്നായിരുന്നു ഡിഎംകെ എംപി കനിമൊഴി സഭയില്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ