പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാവിരുദ്ധം: വാട്സ് ആപ്പ് ഹൈക്കോടതിയിൽ

ഐടി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ ഭരണഘടനവിരുദ്ധമെന്ന് വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി ചട്ടങ്ങളെന്ന് വാട്സ് ആപ്പ് ഹർജിയില്‍ പറയുന്നു. വാട്സ് ആപ്പിനെ സംബന്ധിച്ച് എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനോട് കൂടിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ വായിക്കാനാവൂ. ഇത് കമ്പനിയുടെ സ്വകാര്യതാ നയമാണ്. ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാകും എന്നാണ് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടിയത്.

പുതിയ ഐ.ടി ചട്ടങ്ങൾ ഇന്ന് പ്രാബല്യത്തിൽ വരികയാണ്. പുതിയ ചട്ടപ്രകാരം അധികൃതർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളുടെ സ്രോതസ് കണ്ടത്തേണ്ടി വരുമെന്ന് വാട്സ് ആപ്പ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ പോസ്റ്റുകൾ സ്വീകരിച്ചവരുടെ സ്വകാര്യതയിലേക്കും കയറേണ്ടി വരുമെന്ന് വാട്സാപ്പ് അറിയിച്ചു. സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നും, സ്വകാര്യതയെ ബാധിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും വാട്സാപ്പ് ചൂണ്ടിക്കാട്ടി.

ആശങ്കാജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫേസ് ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് ഫേസ് ബുക്ക് പ്രതികരിച്ചത്.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതൽ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കരുതെന്നാണ് ഉയരുന്ന ആവശ്യം.

പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്.

Latest Stories

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം