ഉപരാഷ്ട്രപതിയുടെ പേരില്‍ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി വി.ഐ.പികളില്‍നിന്ന് പണം തട്ടുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി പണത്തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് വിഐപികളെ വാട്സ്ആപ്പില്‍ സമീപിച്ച് പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ഓഫീസ് ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

9439073183 എന്ന മൊബൈല്‍ നമ്പറില്‍നിന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് ഒരാള്‍ ആള്‍മാറാട്ടം നടത്തി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇതേക്കുറിച്ച് ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

നിരവധി വി.ഐ.പികകളോട് സഹായം തേടി വാട്സ്ആപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വേറെയും നമ്പറുകളില്‍നിന്ന് ഇത്തരത്തിലുള്ള വ്യാജ സന്ദേശം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിഷയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ