സിന്ദൂരം ധരിക്കുന്നത് മതപരമായ കടമ; വിവാദ ഉത്തരവുമായി ഇന്‍ഡോര്‍ കുടുംബ കോടതി

സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ ഹിന്ദു സ്ത്രീകളുടെ മതപരമായ കടമയാണെന്ന് മധ്യപ്രദേശ് ഇന്‍ഡോറിലെ കുടുംബ കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

വിവാഹമോചനം തേടിയെത്തിയ ഭാര്യ അഞ്ച് വര്‍ഷം മുമ്പ് തന്നെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിച്ച് വരുകയായിരുന്നു. 2017 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. സിന്ദൂരം ധരിക്കുന്നത് മതപരമായ കടമയാണെന്ന് ചൂണ്ടിക്കാണിച്ച കോടതി ഉടന്‍തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോകാനും സ്ത്രീയോട് നിര്‍ദ്ദേശിച്ചു.

മധ്യപ്രദേശ് ഇന്‍ഡോര്‍ കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് എന്‍പി സിംഗാണ് വിവാദ നിര്‍ദ്ദേശം നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി സ്ത്രീ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നേരത്തെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന കാരണം കണക്കിലെടുത്ത് കോടതി സ്ത്രീയുടെ വാദം തള്ളുകയായിരുന്നു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി