'ഇന്ത്യയുടെ ഏറ്റവും വലിയ 2 പിടികിട്ടാപ്പുള്ളികളാണ് ഞങ്ങള്‍'; ഇന്ത്യന്‍ ഗവണ്‍മെന്റിനെ പരിഹസിച്ച് പണം വെട്ടിച്ച് നാട് വിട്ട ലളിത് മോദിയും വിജയ് മല്യയും

ഇന്ത്യന്‍ സര്‍ക്കാരിനേയും നടപടികളേയും പരിഹസിച്ച് പിടികിട്ടാപ്പുള്ളികളായി രാജ്യം പ്രഖ്യാപിച്ച ലളിത് മോദിയുടെയും വിജയ് മല്യയുടെയും പുത്തന്‍ വിഡിയോ. ”ഞങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് പിടികിട്ടാപ്പുള്ളികള്‍” എന്ന് വിഡിയോയില്‍ ലളിത് മോദി പരിഹാസത്തോടെ പറയുന്നുണ്ട്. വിജയ് മല്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയതാണ് വിഡിയോ. വിജയ് മല്യയും വിഡിയോയിലുണ്ടെങ്കിലും ചിരിച്ചതല്ലാതെ ഒന്നും വിഷയത്തില്‍ മിണ്ടിയിട്ടില്ല. എസ്ബിഐ അടക്കം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കോടികള്‍ തട്ടിച്ചാണ് 2016ല്‍ വിജയ് മല്യ രാജ്യം വിട്ടത്. പിന്നീട് ലണ്ടനില്‍ താമസമാക്കിയ മല്യയെ തിരിച്ചു കൊണ്ടുവരാനായി നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞു അധികാരത്തിലെത്തിയ മോദിയ്ക്ക് മൂന്ന് വട്ടം ഭരിക്കാനവസരം കിട്ടിയിട്ടും പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ പരിഹാസമായ ചോദ്യങ്ങളാകുമ്പോഴാണ് 2 പിടികിട്ടാപ്പുള്ളുകളുടെ പ്രകോപനം.

ഞങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളെന്ന് പറഞ്ഞു പരിഹസിച്ച ലളിത് മോദി പിന്നീട്, ഇതേ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അതില്‍ ക്യാപ്ഷനായി എഴുതിയത് ഇങ്ങനെ: ”ഇന്ത്യയിലെ ഇന്റര്‍നെറ്റിനെ ചൂടുപിടിപ്പിക്കാന്‍ ഞാനൊന്ന് ചെയ്യട്ടെ. ഇതു പിടിച്ചോ. നിങ്ങളുടെ ഹൃദയം ദുഃഖഭാരത്താല്‍ നിറയട്ടെ ഫ്രണ്ട്‌സ്”.

View this post on Instagram

A post shared by Lalit Modi (@lalitkmodi)

എന്തായാലും ഇന്ത്യയേയും ഇന്ത്യക്കാരേയും ഭരണാധികാരികളേയും പരിഹസിച്ചുള്ള എക്‌സിലെയും ഇന്‍സ്റ്റഗ്രാമിലെയും വിഡിയോ ലളിത് മോദി പറഞ്ഞതുപോലെ തന്നെ ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായി. വായ്പാത്തട്ടിപ്പും പണംതിരിമറിയും നടത്തി വിദേശത്തേക്ക് മുങ്ങിയ രണ്ട് വമ്പന്‍ പിടികിട്ടാപ്പുള്ളികള്‍ അവിടെ ആഡംബരം ജീവിതം ആസ്വദിക്കുകയാണെന്നും വിഡിയോയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയെ പരിഹസിക്കുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രസര്‍ക്കാരിന്റെയും സിബിഐ, ഇ.ഡി എന്നീ അന്വേഷണ ഏജന്‍സികളുടെയും കഴിവുകേടിനുള്ള പരിഹാസമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുയര്‍ന്നു.

മല്യ എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നതെന്ന് ബോംബെ ഹൈക്കോടതി ചോദിച്ച അതേ ദിവസം തന്നെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടതെന്ന കൗതുകവുമുണ്ട്. തനിക്കെതിരെ സാമ്പത്തിക പിടികിട്ടാപ്പുള്ളി പട്ടം ചാര്‍ത്തിയതിനെതിരെ മല്യ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. മല്യ നേരിട്ടു ഹാജരാകാതെ അപ്പീലില്‍ വാദം കേള്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിജയ് മല്യയുടെ 14,000 കോടി രൂപ മതിക്കുന്ന ആസ്തികള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയെന്നും ബാങ്കുകള്‍ക്ക് 6,000 കോടിയോളം വരുന്ന വായ്പാത്തുക ഇതുവഴി തിരികെക്കിട്ടിയെന്നും മല്യയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അതുകൊണ്ട് നിയമനടപടിയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 12ലേക്ക് കോടതി മാറ്റി.

എസ്ബിഐ നയിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വമ്പന്‍ തുക വായ്പ എടുത്ത് തിരിമറി നടത്തിയശേഷം, തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്ന് 2016ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇ.ഡിയും സിബിഐയും. 2019 ജനുവരിയിലായിരുന്നു മല്യയെ ‘സാമ്പത്തിക പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് 125 കോടിയുടെ പണംതിരിമറി, നികുതിവെട്ടിപ്പ് ആരോപണങ്ങള്‍ 2010ല്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ലളിത് മോദി വിദേശത്തേക്ക് മുങ്ങിയത്. ഐപിഎല്‍ ചെയര്‍മാനായിരുന്നു ലളിത് മോദി.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ