വികൃതികളായ സ്ത്രീകളെ ഞങ്ങൾ വീട്ടിൽ തന്നെ ഇരുത്തും; താലിബാൻ

ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ തിരികെ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കുമെന്ന് അഫ്‌ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രിയും താലിബാന്റെ സഹ- ഉപ നേതാവുമായ സിറാജുദ്ദീൻ ഹക്കാനി.

ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് നിലവിൽ സ്കൂളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ടന്നും. അതിന് മുകളിലുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥിനി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിച്ചുവരികയാണ്. ‘നല്ല വാർത്ത’ ഉടൻ ഉണ്ടാകും എന്ന് ഹക്കാനി വ്യക്തമാക്കി.

എന്നാൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവർ വീട്ടിൽ തന്നെ കഴിയേണ്ടി വരും’. വികൃതികളായ സ്ത്രീകളെ ഞങ്ങൾ വീട്ടിലിരുത്തും. നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികൾ എന്നുദേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കുന്നതിനായി ‌സ്ത്രീകളെ നിർബന്ധിക്കുന്നില്ലന്നും എന്നാൽ എല്ലാവരും പാലിക്കേണ്ട ഇസ്‌ലാമിക നിയമമാണ്. ഹിജാബ് ധരിക്കണമെന്ന് ഞങ്ങൾ ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹക്കാനി പറഞ്ഞു.

ഹക്കാനിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും അമേരിക്കയുടെ അന്വേഷണ ഏജൻസിയായ എഫ് ബി ഐ വാണ്ടഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാളുടെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം സ്ത്രീകൾക്കെതിരായ നിയമങ്ങൾ ഉദാരമാക്കുമെന്ന് താലിബാൻ അറിയിച്ചിരുന്നു.

എന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂളിൽ പോകാനുള്ള അനുമതി നിഷേധിക്കുകയാണ് തുടർന്ന് താലിബാൻ ചെയ്തത്. മാർച്ച് മുതൽ ആറാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക് സ്കൂളിൽ പോകാൻ അനുമതി നൽകിയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ ആചാരങ്ങൾക്കും സംസ്കാരത്തിനും ഷരിയയ്ക്കും അനുസൃതമായുള്ള യൂണിഫോം ഡിസൈൻ ചെയ്യുന്നതുവരെ വീട്ടിൽ തന്നെ തുടരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്