അഞ്ച് മാസമായി ക്രൂരബലാത്സംഗം, എസ്‌ഐക്കെതിരെ പരാതി; കൈവള്ളയില്‍ ആത്മഹത്യ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി

പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആത്മഹത്യകുറിപ്പ് എഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. അഞ്ച് മാസത്തിനിടെ നാല് വട്ടം എസ്‌ഐ ഗോപാല്‍ ബഡ്നെ മാനസികവും ശാരീരികവുമായി ആക്രമിച്ചുവെന്നും, നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് കൈവള്ളയില്‍ കുറിപ്പ് എഴുതിവച്ചാണ് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ തൂങ്ങി മരിച്ചത്.

ഫല്‍ട്ടണ്‍ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ആണ് ആത്മഹത്യ ചെയ്തത്. ”എസ്‌ഐ ഗോപാല്‍ ബഡ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാല്‍സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി” എന്നാണ് ഡോക്ടര്‍ കൈയ്യില്‍ എഴുതിയത്.

കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഫല്‍ട്ടണ്‍ സബ് ഡിവിഷണല്‍ ഡിഎസ്പിക്ക് അയച്ച കത്തിലും യുവതി സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പീഡനം ആരോപിച്ച് നിയമനടപടി ഡോക്ടര്‍ കത്ത് അയച്ചത്.

ഗോപാല്‍ ബഡ്നെയ്‌ക്കൊപ്പം സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഡ്പുത്രെ എന്നിവരുടെ പേരും ഡോക്ടര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. എസ്‌ഐ ഗോപാല്‍ ബഡ്നയെ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി