കര്‍ണാടകയില്‍ പോര് കടുക്കുന്നു; മുഖ്യമന്ത്രി പദത്തിനായി ചേരിതിരിഞ്ഞ് ഇരുവിഭാഗവും; അച്ചടക്കവാള്‍ വീശി ഹൈക്കമാന്‍ഡ്; പരസ്യപ്രതികരണങ്ങള്‍ വിലക്കി

കര്‍ണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായതോടെ പരസ്യപ്രതികരണങ്ങള്‍ വിലക്കി ഹൈക്കമാന്‍ഡ്. ഒരു നേതാക്കളും പരസ്യമായി പ്രതികരിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തുടര്‍ ചര്‍ച്ചയുടെ ഭാഗമായി എംബി പാട്ടീല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബീവി ശ്രീനിവാസും രണ്‍ദീപ് സുര്‍ജെവാലയും കെസി വേണുഗോപാലും ഖാര്‍ഗെയുടെ വസതിയില്‍ എത്തി ചര്‍ച്ചയില്‍ പങ്കുചേര്‍ന്നിരുന്നു. ഡികെ ശിവകുമാര്‍ സുര്‍ജെവാലയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്.

കര്‍ണാടകയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി മൂന്നു ദിവസം പൂര്‍ത്തിയാക്കിയിട്ടും സര്‍ക്കാര്‍ രൂപികരിക്കാനാവതെ കോണ്‍ഗ്രസ് കുഴങ്ങുകയാണ്. മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുള്ള മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല.

സിദ്ധരാമയ്യയെയാണ് ഹൈകമാന്‍ഡ് പിന്തുണക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നതിനിടെ അനുയായികള്‍ ബെംഗളൂരുവില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇത് ഡികെ ശിവകുമാര്‍ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതാണ് നിലപാടില്‍ അയവില്ലാതെ തുടരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ശിവകുമാര്‍. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം പാര്‍ടി അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

സിദ്ധരാമയ്യ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമര്‍നാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവര്‍ത്തകര്‍ ആശംസയറിയിച്ചെന്നും ഇവര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.

മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന ഡികെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നിന്ന് അദേഹം മടങ്ങി. വീതംവയ്പാണെങ്കില്‍ ആദ്യ ടേം തന്നെ ലഭിക്കണമെന്ന ആവശ്യവും ശിവകുമാര്‍ ഉന്നയിച്ചു. കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. സ്റ്റേജ് അടക്കമുള്ളവയുടെ നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ