ഇന്ത്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ; ലക്ഷ്യം കശ്മീര്‍

ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. കശ്മീര്‍ വിജയം ലക്ഷ്യംവച്ചാണ് അല്‍ ഖ്വയ്ദയുടെ നീക്കം. അല്‍ ഖ്വയ്ദയുടെ ഉപഭൂഖണ്ഡത്തിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളില്‍ വീഡിയോ എത്തിയത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

കശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണ്. കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ ഇവിടേക്ക് തിരിക്കാമെന്ന് സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദി പ്രസ്ഥാനം ശക്തമാക്കണമെന്നും പ്രദേശത്തെ മുഴുവന്‍ ആളുകളും കശ്മീരി ജനതയുടെ പിന്നില്‍ അണി നിരക്കണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു. ലോകമെമ്പാടും സ്വയം സുരക്ഷിതരാകാന്‍ അമേരിക്ക ബുദ്ധിമുട്ടുകയാണ്. അതിനു സമാനമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാന പൂര്‍ണമായ ലോകം യുദ്ധക്കളമാക്കണമെന്നും വീഡിയോയില്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പുതിയ ഭീകരസംഘടനയായ അല്‍ ഖ്വരാര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് അല്‍ ഖ്വയ്ദയുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി