യുദ്ധമല്ല സമാധാനമാണ് വേണ്ടത്; ഇന്ത്യയുമായി ചർച്ചക്കൊരുങ്ങി പാകിസ്ഥാൻ സൈന്യം

ഇന്ത്യയുമായി യുദ്ധമല്ല ചർച്ചയാണ് വേണ്ടതെന്ന് നയം വ്യക്തമാക്കി പാകിസ്ഥാൻ സൈന്യം. രാജ്യങ്ങൾ തമ്മിൽ സമാധാന അന്തരീക്ഷം ഉണ്ടാകണമെങ്കിൽ ചർച്ചകൾ നടത്തണമെന്നും ഇതിനായി ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുന്നതായി പാക്ക് സൈന്യം വ്യക്തമാക്കി.

ഇന്ത്യയുമായി സമാധാനമാണ് പാക് സൈന്യം ആഗ്രഹിക്കുന്നതെന്നും പാക്ക് സെനറ്റിനു നൽകിയ വിശദീകരണത്തിൽ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നു പാക്കിസ്ഥാനിലെ എംപിമാരോടു സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയിൽ ആക്കുന്നതിനായുള്ള നടപടികൾക്കു സൈന്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബജ്‌വ പറഞ്ഞു. ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് എതിരുനിൽക്കുന്നതു പാക്ക് സൈന്യമാണെന്നു നേരത്തെ ആരോപണമുയർന്ന സാഹചര്യത്തിലാണ് തിരുത്തലുമായി സൈനിക മേധാവി രംഗത്തു വന്നത്. അതേസമയം, ഇന്ത്യൻ സേനയിലെ ഒരു വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്നും ബജ്‍വ വ്യക്തമാക്കി.

Latest Stories

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ