ടിപ്പുവിന്റെ ആയുധപ്പുര മുതല്‍ ചിക്കമ്മ ചിക്കദേവി ക്ഷേത്ര വരെ; മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും പാതിസ്ഥലത്ത് അവകാശവാദവുമായി വഖഫ് ബോര്‍ഡ്; വെട്ടിലായി സര്‍ക്കാര്‍

മൈസൂരുവിലെയും ശ്രീരംഗപട്ടണത്തിലെയും ചരിത്ര സ്മാരകങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്.

ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയല്‍ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ചരിത്രനഗരമായ മൈസൂരുവിലെയും ശ്രീരംഗപട്ടണം താലൂക്കിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികളിലുമാണ് അവകാശവാദമുയര്‍ത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനെ വലച്ചിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിലെ കെട്ടിടങ്ങളാണെന്നും വഖഫ് ബോര്‍ഡ് പറയുന്നു.
കിരംഗൂര്‍, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കര്‍ഷകഭൂമിയായ 75 പ്ലോട്ടുകള്‍ ഒഴിയണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ ഏറ്റവും വലിയ അവകാശവാദമാണ് വഖഫ് ബോര്‍ഡ് നടത്തിയിരിക്കുന്നത്.

കാലങ്ങളായി തങ്ങള്‍ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കാര്‍ഷികഭൂമികള്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളായി പട്ടികപ്പെടുത്തിയതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.

വഖഫ് ബോര്‍ഡിന്റെ ഈ അവകാശവാദം നടക്കില്ലെന്നും പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും വിശ്വഹിന്ദു പരിഷത്ത്, ബജ്റഗ്ദള്‍, മാണ്ഡ്യ രക്ഷണ വേദികെ, ഫാര്‍മേഴ്സ് അസോസിയേഷന്‍, വിവിധ കര്‍ഷക സംഘടനകള്‍ എന്നിവര്‍ അറിയിച്ചു. വഖഫ് ബോര്‍ഡ് ഈ അവകാശത്തിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. സിദ്ധരാമ്മയ്യ സര്‍ക്കാര്‍ നടത്തുന്ന മൗനം വെടിയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ