വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; നാളെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും; ബില്ല് നിയമമാക്കാന്‍ ചടുലവേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ലോകസഭയില്‍ പാസാക്കി എടുത്ത വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 1995’എന്നായി മാറും. അതേസമയം വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ബില്ലിനെ അനുകൂലിച്ച് 288പേരും എതിര്‍ത്ത് 232 പേരും വോട്ടു ചെയ്തു.

ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും 14 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസായത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ല ഭേദഗതികളും വോട്ടിനിട്ട് തള്ളി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ഇത് രാത്രി രണ്ട് മണിവരെ നീണ്ടു. എംപിമാര്‍ തമ്മിലുള്ള വാക്പോരുകള്‍ക്കും നാടകീയരംഗങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം ബില്ലില്‍ വോട്ടെടുപ്പ് നടന്നു. കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയും ഇ.ടി. ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും തള്ളിപ്പോവുകയും ചെയ്തിരുന്നു.

വഖഫ് ഭേദഗതിബില്ല് പാസായതിന് ശേഷം വൈകിയവേളയില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ചര്‍ച്ചക്കെടുക്കാനുള്ള സഭയുടെ നിലപാടില്‍ എംപിമാര്‍ എതിര്‍പ്പറിയിച്ചു.

അതേസമയം ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ ലൈവായി കണ്ട മുമ്പത്തെ സമരക്കാര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത്.

മുനമ്പത്തെ പ്രശ്നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തുകയും ചെയ്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്