നിങ്ങള്‍ എന്തിന് ബില്‍ തടയാന്‍ ശ്രമിക്കുന്നു; മുനമ്പത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ലെന്ന് കിരണ്‍ റിജിജു

ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ ഭൂമിയും വീടും തിരികെ ലഭിക്കും. അതിനെ നിങ്ങള്‍ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. കേരളത്തിലെ എംപിമാരുടെ നിലപാട് തനിക്ക് മനസിലാകുന്നില്ല. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ അടക്കം ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടുണ്ട്. അന്നേരം നിങ്ങള്‍ എന്തിനാണ് ഇവിടെ ബഹളം വെയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. യുപിഎ ഭരണമായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് വഖഫിന് നല്‍കുമായിരുന്നു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണമാണ് ലേക്‌സഭയില്‍ നടക്കുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. നുണകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കരുതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ ജെപിസിക്ക് വിട്ടത്. ജെപിസി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത് സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍.കെ. പ്രേമചന്ദ്രനും സഭയില്‍ സംസാരിച്ചു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയാണ് അമിത് ഷാ സംസാരിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്. സ്പീക്കര്‍ പലപ്പോഴും ഇടപെട്ട് പ്രതിപക്ഷത്തെ താക്കീത് ചെയ്തു.

വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങള്‍ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെ.പി.സിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മതനേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളിലും ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്നും വോട്ട് ബാങ്കിനായി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തിയെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ