സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരം, മുഖ്യമന്ത്രിക്ക് എതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് വി. മുരളീധരൻ

രാജ്ഭവനിലേക്ക് പോയ ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യ മന്ത്രാലയം അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേസില്‍ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാന്‍ നല്ലതെന്നും. മുഖ്യമന്ത്രി പക്ഷേ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അല്ലെങ്കില്‍ കോടതി ഉത്തരവിടണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും. പ്രതിപക്ഷ നേതാവടക്കം ആര് പരാതി നല്‍കിയാലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വി‍ജയൻ ചെയ്തത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നു, വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐഡി നല്‍കി ബാഗേജ് എത്തിക്കാന്‍ ഇയാളുടെ സഹായം തേടിയത് രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.യുഎഇ കോണ്‍സുലേറ്റ് വഴി പണം കടത്തിയത് കൃത്യമായ അറിവോടു കൂടിയാണ്  ബാഗ് കൊണ്ടുപോയത് ഈജീപ്ഷ്യന്‍ പൗരനായ ഖാലിദാണ്.

കേരള സര്‍ക്കാരിലെ ഉന്നതരായ ആര്‍ക്കൊക്കെയോ രാഷ്ട്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യാനായി വിദേശ പൗരനായ കരാര്‍ ജീവനക്കാരന് കേരള ഗവണ്‍മെന്റ് നയതന്ത്ര പരിരക്ഷ നല്‍കുകയാണ്. ഭാവിയില്‍ പ്രശ്‌നമുണ്ടായാല്‍, അയാളിലേക്ക് എത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് വിദേശ പൗരനെ ഉപയോഗിച്ചതെന്നും മുരളീധരൻ പറഞ്ഞു. കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ കോണ്‍സുലേറ്റുകള്‍ ഒരു സംസ്ഥാന സര്‍ക്കാരുമായും നേരിട്ട് ഇടപെടാന്‍ പാടില്ലെന്ന് നിര്‍ദേശങ്ങൾ ഉണ്ടായിരുന്നിട്ടും വിദേശ കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ സമീപിച്ചാല്‍ എന്തുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. അതിനര്‍ഥം ഇവര്‍ക്കും താല്പര്യമുണ്ടായിരുന്നു എന്നാണ്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്. ഇതിനെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ