വിജയ്‌യുടെ ആദ്യത്തെ ആദ്യത്തെ ഔദ്യോഗിക ഉത്തരവ്; തമിഴ്‌നാട്ടിലെ മദ്യ വിൽപന ശാലകൾ പൂട്ടാൻ നീക്കം, 717 വിൽപന കേന്ദ്രങ്ങൾ അടക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക.

സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു.

മെയ് 10 ന് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊന്നായി മാറി ഇത്. അഴിമതി നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഉറപ്പുകൾ വിജയ് വാഗ്ദാനം ചെയ്തിരുന്നു.

Latest Stories

സ്വർണ വിലയിൽ വർധനവ്; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം

'വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ'; എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്

'കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ല, ഇനി വൈകാനും പാടില്ല'; എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ലെന്ന് എം എം ഹസൻ

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കേണ്ടവർ; വിവാദ പരാമർശവുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; തീരുമാനം വൈകിപ്പിക്കേണ്ടെന്ന ധാരണയിൽ കോൺഗ്രസ് ദേശീയ നേതൃത്വം

മുഖ്യമന്ത്രി വിജയ്ക്ക് നിയമസഭയിൽ ആദ്യ രാഷ്ട്രീയ വിജയം; എതിരാളിയില്ലാതെ ജെസിഡി പ്രഭാകർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

WE ARE THE ONLY ONE, SUPER ONE; ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ അസ്വീകാര്യം: ഡൊണാൾഡ് ട്രംപ്

പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറുന്നു; സാധനങ്ങൾ ക്ലിഫ് ഹൗസിൽ നിന്ന് മാറ്റി

'നടി ഖുഷ്‌ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക നായകന്റെ ഭീഷണി'; ആ ആരോപണത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്