തമിഴ്നാട്ടിൽ മാസ്സായി വിജയ്; ആദ്യ മണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് ടിവികെ; ഡിഎംകെ സഖ്യം 52 സീറ്റിൽ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ തുടക്കത്തിൽ കളംപിടിച്ച് നടൻ വിജയിന്റെ ടിവികെ. 234 മണ്ഡലങ്ങളിൽ 92 ഇടങ്ങളിൽ ടിവികെ ലീഡ് ചെയ്യുന്നു.

ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

എടപ്പാടി മണ്ഡലത്തിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെയുടെ സി. കാശിയാണ് എതിരാളി. കൊളത്തൂർ മണ്ഡലത്തിൽ എം.കെ. സ്റ്റാലിനും മുന്നിലാണ്.

Latest Stories

ഫേസ്ബുക്ക് ബയോയിൽ നിന്ന് 'CM' നീക്കി പിണറായി വിജയൻ, 'സിപിഎം പിബി' അംഗമെന്ന് മാത്രം

അസമിൽ എൻഡിഎ മുന്നിൽ; ജലുക്ബാരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുന്നേറ്റം

അധികാരം ഉറപ്പിച്ച് യുഡിഎഫ്; സംസ്ഥാനത്ത് ആഘോഷം തുടങ്ങി, അഞ്ചാം റൗണ്ടിലും പിണറായി പിന്നിൽ

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി

ധർമ്മടത്ത് ക്യാപ്റ്റൻ പിന്നിൽ; മൂന്ന് റൗണ്ട് പൂർത്തിയായി, യുഡിഎഫ് മുന്നിൽ

കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങൾ; ലീഡ് നില 100 കടക്കുമെന്ന് ഷാഫി പറമ്പിൽ

ഇടത് കോട്ടകൾ ഇളകി,12 മന്ത്രിമാർ പിന്നിൽ; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും മുന്നേറ്റം

നിയമസഭാ ഇലക്ഷൻ 2026; യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ

ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ബിജെപി 101 സീറ്റുകളിൽ മുന്നിൽ; അസമിൽ ബിജെപി മുന്നിൽ; തമിഴ്‌നാട്ടിൽ ടിവികെ 35 സീറ്റുകളിൽ മുന്നിൽ