ബാങ്ക് തട്ടിപ്പ്, വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സി ബി ഐ അറസ്റ്റു ചെയ്തു

വീഡിയോ കോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സി ബി ഐ അറസ്റ്റ് ചെയ്തു. ഐ സി ഐ സി ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ വായ്പ ക്രമരഹിതമായി സ്വന്തമാക്കിയ കേസിലാണ് വേണുഗോപാല്‍ ധൂത് അറസ്റ്റിലായത്. ബാങ്കിനെതിരെ വിശ്വാസ വഞ്ചനയും, തട്ടിപ്പും നടത്തിയ കുററത്തിന് ഐ സി ഐ സി ഐ ബാങ്ക് മുന്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ കൊച്ചാറിനെയും, ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ വെള്ളിയാഴ്ച സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

ചന്ദ കൊച്ചാര്‍ ബാങ്ക് ചെയര്‍പേഴ്‌സണായിരുന്ന 2012 വരെ കാലയളവില്‍ 1730 കോടി രൂപ വീഡിയോകോണിന് വായ്പയായി അനുവദിച്ചിരുന്നു. ഇതില്‍ വന്‍ക്രമക്കേടും ബാങ്കിനോടുള്ള വിശ്വാസ വഞ്ചനയും സി ബിഐ കണ്ടെത്തിയിരുന്നു. 2012ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണിന് 3,250 കോടി രൂപ വായ്പയായി നല്‍കിയിരുന്നു. ഇത് ലഭിച്ചുകഴിഞ്ഞ് ആറ് മാസത്തിന് ശേഷം ദീപക് കൊച്ചാറിനും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം ഒരു പുതിയ സ്ഥാപനം വേണുഗോപാല്‍ സൂധ് തുടങ്ങിയിരുന്നു.

അതോടൊപ്പം വേണുഗോപാല്‍ സൂധും ഭര്‍ത്താവ് ദീപക് കൊച്ചാറും ചേര്‍ന്ന് തുടങ്ങിയ നിരവധി കമ്പനികള്‍ക്ക് ഐ സി ഐ സി ഐ ബാങ്ക് ചെയര്‍പേഴ്‌സണ്‍ എന്ന നിലക്ക് ചന്ദാ കൊച്ചാര്‍ 1730 കോടിയുടെ ലോണ്‍ അനുവദിച്ചിരുന്നു. ഇത് ക്രമരഹിതമായും വഴിവിട്ടുമാണെന്നും 2019 സി ബി ഐ കണ്ടെത്തിയിരുന്നു.

ഐ സി ഐ സി ഐ ബാങ്ക് ചെയര്‍പേഴ്‌സണ്‍ എന്ന അധികാരമുപയോഗിച്ച് ചന്ദകൊച്ചാര്‍ വിഡിയോ കോണിന് ലോണ്‍ അനുവദിക്കുമ്പോഴൊക്കെ തൊട്ടടുത്ത ദിവസം അവരുട ഭര്‍ത്താവിന്റെ ന്യു പവര്‍ റിന്യുവബളില്‍സ് അടക്കമുള്ള കമ്പനികളിലേക്ക് വീഡിയോകോണില്‍ കോടിക്കണക്കിന് രൂപ എത്തിച്ചേരുമായിരുന്നു. വിഡിയോകോണിന്റെ പേരില്‍ അനുവദിക്കുന്ന ലോണുകളെല്ലാം ചന്ദകൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും, വിഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന്റെയും പേരിലുള്ള മറ്റു കമ്പനികളിലേക്ക് വകമാറ്റുകയായിരുന്നു എന്നായിരുന്നു സി ബി ഐ കണ്ടെത്തിയത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി