'ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ എലികൾ'; റയിൽവേയിലെ ഭക്ഷണത്തിന്റെ സുരക്ഷ ആശങ്കയിലാക്കി വീഡിയോ

ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണവും ശുചിത്വവും ട്രെയിൻ യാത്രക്കാർക്ക് എന്നും ഒരു ആശങ്കയാണ്. ട്രെയിനിലെ ഭക്ഷണത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളതുമാണ്. ഐആർസിടിസി സ്റ്റാളിൽ എലികൾ തുറന്ന ഭക്ഷണം ആസ്വദിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഈ ആശങ്ക വർധിപ്പിക്കുന്നത്.

മധ്യപ്രദേശിലെ ഇറ്റാർസി ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ @trainwalebhaiya എന്ന ഹാൻഡിൽ നിന്ന് സൗരഭ് എന്ന വ്യക്തി പങ്കിട്ടിരിക്കുന്നതാണ്. വീഡിയോ ഇന്റർനെറ്റിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ട്.

37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇറ്റാർസി സ്റ്റേഷനിലെ അടച്ചിട്ടിരിക്കുന്ന ഐആർസിടിസി സ്റ്റാളിൽ മുട്ടകൾ, ബ്രെഡ് എന്നിവയിൽ എലികൾ കയറി നടക്കുന്നത് കാണാം. ‘ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ എലികൾ. റെയിൽവേയിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കാതിരിക്കാനുള്ള കാരണം!’- എന്നാണ് വീഡിയോയുടെ ഒപ്പം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

വീഡിയോ വൈറൽ ആയതോടെ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി ഔദ്യോഗിക റെയിൽവേ സേവാ ഹാൻഡിലും പോസ്റ്റിനോട് പ്രതികരിച്ചു. ഭോപ്പാൽ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജരെ ടാഗ് ചെയ്യുകയും ചെയ്തു. അതേസമയം, യാത്രക്കാരുടെ ശുചിത്വത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് വീഡിയോ.

Latest Stories

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, ഞാൻ വളരെ സുന്ദരിയാണെന്നൊക്കെ പറയും, ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല: അനാർക്കലി

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്