ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍.

ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും. പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ ഇലക്ടറല്‍ കോളേജ് ആണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

ലോക്സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്റ്റ് 6ന് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ പാര്‍ലമെന്റില്‍ നടക്കും.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു സ്വന്തം സ്ഥാനാര്‍ഥിയുണ്ടാകില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ 17ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Latest Stories

IPL 2024: 'അവന്‍ ഭയങ്കരനാണ്, അവനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഏറ്റവും അപകടികാരിയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് കമ്മിന്‍സ്

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും: പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

IPL 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം, ആവേശത്തേരില്‍ ആരാധകര്‍

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ശക്തമായ മഴയും ഇടിമിന്നലും; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാല വര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്