അ​ഗ്നിപഥിനെ കുറിച്ചുള്ള വരുൺ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരം;കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ലോക്സഭാ എംപി വരുൺ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ. ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ വരുൺ ​ഗാന്ധി പങ്കുവയ്ക്കുന്നതിനെതിരെയാണ് കേന്ദ്ര മന്ത്രി വിമർശിച്ചിരിക്കുന്നത്.

എല്ലാ വിഷയങ്ങളിലും വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ വരുണിന് താൽപര്യമാണാണെന്നും, അഗ്നിപഥ് സംബന്ധിച്ചും വരുൺ നടത്തിയത് കേവലം വ്യക്തിപരമായ അഭിപ്രായം മാത്രമാണന്നും തോമർ വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ വിമർശനവുമായി വരുൺ രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികൾക്ക് എന്തിനാണ് റിട്ടയർമെന്റ് ആനുകൂല്യങ്ങളെന്നും അഗ്നിപഥ് പദ്ധതിയിൽ ചേരുന്നവർക്ക് പെൻഷൻ നൽകാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ലന്ന് ഓർക്കണമെന്നും വരുൺ ​ഗാന്ധി പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ നേരിടുന്ന രാഷ്ട്രിയ പ്രതിസന്ധിയിൽ ബിജെപിക്ക് യാതൊരു ഇടപെടലുമില്ലെന്നും തോമർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തോമർ വിശ്വാസം പ്രകടിപ്പിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ